Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp

Kottayam

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്

കു​റി​ച്ചി​ത്താ​നം: ല​യ​ണ്‍​സ് ക്ല​ബ് കു​റി​ച്ചി​ത്താ​നം സെ​ന്‍​ട്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൈ​ക ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കു​റി​ച്ചി​ത്താ​നം മെ​ഡി കെ​യ​ര്‍ ലാ​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ 15നു ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഒ​ന്നു​വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും ബി​പി, ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ബി​പി​എ​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ‍​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌​ട് 318ബി​യു​ടെ ‘ന​യ​നം സ​ഹ​സ്രം’ പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക ഫാ​ക്കോ തി​മി​ര ശാ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ജി. വി​ജ​യ​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ഡ് മെം​ബ​ർ​മാ​രാ​യ ഷീ​ബ ബാ​ബു, ജോ​ണി ഏ​ബ്ര​ഹാം, മ​മ​താ ഹ​രി​കു​മാ​ര്‍, പി.​എം. മാ​ത്യു, സി​ജോ നെ​ല്ലി​ക്ക​ല്‍, സി​ബി​ച്ച​ന്‍ മാ​ത്യു, സോ​ജ​ന്‍ ക​ല്ല​ടാ​ന്തി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

അ​​റി​​വും ഉ​​ല്ലാ​​സ​​വും പ​​ക​​ര്‍​ന്ന് ദീ​​പി​​ക ബാ​​ല​​സ​​ഖ്യം ജീ​​വി​​ത​​ദ​​ര്‍​ശ​​ന ക്യാ​​മ്പ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കു​​ട്ടി​​ക​​ള്‍​ക്ക് അ​​റി​​വും ഉ​​ല്ലാ​​സ​​വും പ​​ക​​ര്‍​ന്ന് ദീ​​പി​​ക ബാ​​ല​​സ​​ഖ്യം കോ​​ട്ട​​യം പ്ര​​വി​​ശ്യ ജീ​​വി​​ത​​ദ​​ര്‍​ശ​​ന ക്യാ​​മ്പ്. പെ​​റ്റ്‌​​സ് എ​​ന്ന പേ​​രി​​ല്‍ പൊ​​ടി​​മ​​റ്റം നി​​ര്‍​മ​​ല റി​​ന്യൂ​​വ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ന്ന ക്യാ​​മ്പ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡം​​ഗം അ​​ഡ്വ. ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി സ​​ന്ദേ​​ശം ന​​ല്‍​കി. ഡി​​സി​​എ​​ല്‍ സം​​സ്ഥാ​​ന പ്രോ​​ജ​​ക്ട് സെ​​ക്ര​​ട്ട​​റി ആ​​ദി വൈ​​ഷ്ണ​​വ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കൊ​​ച്ചേ​​ട്ട​​ന്‍ ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ല്‍​കി. പ​​ത്ത​​നം​​തി​​ട്ട ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ റോ​​ഷ്‌​​ന ഹൈ​​ദ്രോ​​സ്, ദീ​​പി​​ക കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​സ്റ്റി​​ന്‍ മ​​തി​​യ​​ത്ത്, റേ​​ഡി​​യോ 90 എ​​ഫ്എം പ്രോ​​ഗ്രാം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​മി കു​​മ്പു​​ക്കാ​​ട്ട്, ഡി​​സി​​എ​​ല്‍ നാ​​ഷ​​ണ​​ല്‍ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ വ​​ര്‍​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍, ഓ​​ര്‍​ഗ​​നൈ​​സ​​ര്‍​മാ​​രാ​​യ ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, വി.​​ടി. ജോ​​സ​​ഫ്, ബാ​​ബു ടി. ​​ജോ​​ണ്‍, ആ​​ന്‍​സി മേ​​രി ജോ​​ണ്‍, ജോ​​ഷി കൊ​​ല്ലാ​​പു​​രം, മി​​നി മാ​​ത്യു, ജോ​​സ​​ഫ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കു​​ട്ടി​​ക​​ളു​​ടെ സ​​ര്‍​വ​​തോ​​മു​​ഖ​​മാ​​യ വ​​ള​​ര്‍​ച്ച ല​​ക്ഷ്യം​​വ​​ച്ചു​​കൊ​​ണ്ടു​​ള്ള നി​​ര​​വ​​ധി​​യാ​​യ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ക്യാ​​മ്പി​​ല്‍ ഒ​​രു​​ക്കി​​യ​​ത്. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ച​​ര്‍​ച്ചാ ക്ലാ​​സു​​ക​​ള്‍, ലീ​​ഡ​​ര്‍​ഷി​​പ്പ് ആ​​ന്‍​ഡ് ടീം ​​ബി​​ല്‍​ഡിം​​ഗ്, പേ​​ഴ്സ​​ണാ​​ലി​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ്, ഹെ​​ല്‍​ത്തി റി​​ലേ​​ഷ​​ന്‍​ഷി​​പ്പ്, പ​​ബ്ലി​​ക് സ്പീ​​ക്കിം​​ഗ്, ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണം, പ്ര​​ശ​​സ്ത വ്യ​​ക്തി​​ക​​ളു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ങ്ങ​​ള്‍, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍, ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി നി​​ര​​വ​​ധി​​യാ​​യ ക​​ര്‍​മ പ​​ദ്ധ​​തി​​ക​​ൾ ക്യാ​​മ്പി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.

സ​​മാ​​പ​​ന സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ഫി​​യോ​​ണ തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​എ​​ല്‍ പ്ര​​വി​​ശ്യ ലീ​​ഡ​​ര്‍ ശ്രേ​​യ എ​​സ്. നാ​​യ​​ര്‍, സെ​​ക്ര​​ട്ട​​റി ഡോ​​ണ്‍ ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, അ​​രു​​വി​​ത്തു​​റ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി, മ​​ണി​​മ​​ല മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത നൂ​​റോ​​ളം കു​​ട്ടി​​ക​​ളാ​​ണ് ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

District News

ക​ബ്ബ് ബു​ൾ​ബു​ൾ ദ്വി​ദി​ന ക്യാ​മ്പ്

ചേ​ർ​ത്ത​ല: ഭാ​ര​ത്‌ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ചേ​ർ​ത്ത​ല ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ബ്ബ് ബു​ൾ​ബു​ൾ കു​ട്ടി​ക​ൾ​ക്ക് ന​ട​ത്തി​യ ദ്വി​ദി​ന ക്യാ​മ്പ് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 ചേ​ർ​ത്ത​ല ഗ​വ​ൺ​മെന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി​ അ​ധ്യ​ക്ഷ ബീ​നാ​ അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ സാ​ജു തോ​മ​സ്, ക​ട​ക്ക​ര​പ്പ​ള്ളി ഗ​വ. യു​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ​ന്‍.​എ​സ്. ലി​ജി, ജി​ല്ലാ ക​ബ്ബ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ്‌ റാ​ഫി, ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ ബി. ​കൃ​ഷ്ണ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി എ​ഫ്. ബ​ല​ദേ​വ്, എ​ഡി​ഒ​സി വി. ​പു​ഷ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ആ​ര്‍​എ​സ്എ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up